ALT_IMG

PSC-യില്‍ ഒറ്റതവണ രജിസ്ട്രേഷന്‍

പിഎസ് സിയില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ ജനുവരി ഒന്നിന് ആരംഭിച്ചു. കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.org-യില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ നടത്താം. ഒറ്റത്തവണ രജിസ്ട്രേഷനില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്താനോ ഒന്നിലേറെ രജിസ്ട്രേഷനുകള്‍ നടത്താനോ പാടില്ല... Readmore...

ALT_IMG

മിണ്ടല്ല രാഘവാ......

ഒരിക്കല്‍ സീദിഹാജി ബോംബയില്‍ പോയി.. ബോംബയില്‍ എത്തിയത് ഉച്ചയ്ക്ക് ആയിരുന്നു. വല്ലാത്ത വിശപ്പ്‌ സീദിഹാജി ഉടനെ അടുത്ത് കണ്ട ഹോട്ടെലില്‍ കയറി.. കൈ കഴുകി വന്നു ടേബിളില്‍ ഇരുന്നു. ബേറര്‍ അടുത്തു വന്നു ചോദിച്ചു ആപ് ക്യാ ചാഹ്തെ ഹേ... @#$%^ സീദിഹാജിക്ക് ഒന്നും മനസിലായില്ല. പടച്ചോനെ ഞാന്‍ പെട്ടല്ലോ ഇവിടെ മുഴുവന്‍ ഹിന്ദിക്കാര്‍ ആണല്ലോ" സീദിഹാജി മനസില്‍ പറഞ്ഞു.. Readmore..

Alt img

മരിക്കാന്‍ എനിക്ക് പേടിയാണു,..

ഉയരമുള്ള മരത്തില്‍ കേറാന്‍ എനിക്ക് പേടിയില്ല പക്ഷേ. അതില്‍ നിന്നും വീണു മരിക്കുമോ എന്ന ഭയം. ഈ മരണം എനിക്ക് പേടിയാണ്. ബൈക്കില്‍ ചീറിപ്പായണം എന്നുണ്ട് പക്ഷേ ആക്സിഡണ്ട് ആയി മരിക്കുമോ എന്നൊരു ഭയം, ഈ മരണവും എനിക്ക് പേടിയാണ്. Readmore...

ALT_IMG

കുടുവും പെങ്ങളുടെ തമാശയും

സാധാരണ രാത്രി എട്ടു മണിക്കാണ് ഞാന്‍ കട അടയ്ക്കുക.. അന്ന്‍ അല്പം നേരത്തെ തന്നെ അടക്കാനുള്ള പദ്ധതി ഞാന്‍ ആരംഭിച്ചു. ഏഴുമണിക്ക് തന്നെ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിത്തുടങ്ങി. വീട്ടില്‍ പെങ്ങളുടെ കുട്ടി വന്നിട്ടുണ്ട് അതാണ്‌ മുഖ്യ കാരണം. ആകെ രണ്ടോ മൂന്നോ ദിവസം മാത്രമേ പെങ്ങള്‍ വീട്ടില്‍ ഉണ്ടാകത്തുള്ളൂ... Readmore...

ALT_IMG

മണ്ടന്‍ സ്വപ്നം..

എന്തോ സാധനം വാങ്ങിക്കാനായി വീട്ടില്‍ നിന്നും ബൈക്കെടുത്ത് ടൌണിലേക്ക് ചീറിപ്പാഞ്ഞു.. ടൌണില്‍ എത്തി ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി അതും കയ്യില്‍ പിടിച്ചു ബൈക്ക് വീട്ടിലേക്ക് തിരിച്ചു കയ്യില്‍ സാധനം ആയതു കൊണ്ട് ഗിയര്‍ മാറ്റാന്‍ നന്നേ പാട് പെട്ടു.... Readmore...

സോഫ്റ്റ്‌വെയർ ഇല്ലാതെ എങ്ങനെ CD/DVD റൈറ്റ് ചെയ്യാം (Windows 7)

2 comments
സാധാരണയായി നമ്മൾ ഒരു സി.ഡി റൈറ്റ് ചെയ്യാൻ Neroസോഫ്റ്റ്‌വെയർ ആണ് ഉപയോഗിക്കാറുള്ളത്. വിൻഡോസിന്റെ പുതിയ പകർപ്പുകൾ വന്നതിനു ശേഷം Neroയുടെ ഉപയോഗം കുറഞ്ഞു എന്ന് തന്നെ പറയാം. Nero ഇല്ലാതെ എങ്ങനെ ഒരു സി.ഡി റൈറ്റ് ചെയ്യാം എന്ന് നോക്കാം

ആദ്യം ഒരു blank recordable/rewritable CD (CD-R) or DVD (DVD-R/RW, DVD+R/RW) ഡിസ്ക് നിങ്ങളുടെ ഡ്രൈവിൽ ഇടുക. ഇപ്പോൾ താഴെ ചിത്രത്തിൽ കാണുന്നത് പോലെ നിങ്ങൾക്ക് ലഭിക്കും.

ഇതിൽ Burn Files to Disc എന്നാ ഓപ്ഷൻ സെലക്ട്‌ ചെയ്യുക ഇപ്പോൾ വീണ്ടും ഒരു വിന്ഡോ വരും. ഇതിൽ "Like a USB Flash Drive", എന്നും With a CD/DVD Player എന്നും പറഞ്ഞു രണ്ടു ഓപ്ഷനുകൾ കാണാം. ആദ്യത്തേത് നിങ്ങളുടെ സി.ഡി ഒരു പെണ് ഡ്രൈവിന്റെ രൂപത്തിൽ ഉപയോഗിക്കണമെങ്കിൽ ആ ഓപ്ഷൻ സെലെക്റ്റ് ചെയ്യാം. രണ്ടാമതെത് സാധാരണയായി കാണുന്ന CD/DVD എന്നാ ഫൊർമാറ്റിനു വേണ്ടി ഉപയോഗിക്കുന്നതാണ്. ഓപ്ഷൻ ആവശ്യത്തിനു അനുസരിച്ച് സെലക്ട്‌ ചെയ്യുക.



ഇവിടെ Disc Title എന്ന് കാണുന്ന ഭാഗത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള പേര് കൊടുത്തതിനു ശേഷം Next ബട്ടണ്‍ അടിക്കുക.

ശേഷം വരുന്ന വിൻഡോയിൽ നിങ്ങൾക്ക് റൈറ്റ് ചെയ്യേണ്ട ഫയലുകൾ ഡ്രാഗ് ചെയ്തു ഇടുകയോ ഓപ്പണ്‍ ചെയ്തു കൊടുകുകയോ ചെയ്യുക. (ചിത്രം ശ്രദ്ദിക്കൂ)



ശേഷം ചിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക. Burn എന്നാ ഭാഗത്ത് ക്ളിക്ക് ചെയ്യുക.


വീണ്ടും Next


വീണ്ടും Next അടിക്കുക.
ഇപ്പോൾ താഴെ കാണുന്നത് പോലെ ഒരു വിന്ഡോ കാണാം


ഇതിൽ കാണുന്ന രണ്ടു ഓപ്ഷനുകളിൽ നിന്നും നിങ്ങളുടെ ആവശ്യത്തിനു അനുസരിച്ചുള്ള ഓപ്ഷൻ സെലെക്റ്റ് ചെയ്ത് Next കൊടുക്കുക. അൽപ സമയം കാത്തിരിക്കൂ.. നിങ്ങളുടെ സി.ഡി റെഡി.

Like My Facebook Page

തുടര്‍ന്ന് വായിക്കൂ →

ഫെയ്സ് ബുക്കില്‍ ഫോട്ടോ ഇടുന്ന പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക്

0 comments
ഈ സംഗതി ഫെയ്സ് ബുക്കില്‍ ഫോട്ടോ ഇടുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ്. 
 പല സ്ഥലങ്ങളിലും പറയുന്നുണ്ട് പെണ്‍ കുട്ടികള്‍ ഫെയ്സ് ബുക്കില്‍ ഫോട്ടോ ഇടരുതെന്ന്‍.
ഇട്ടാല്‍ എന്താവുമെന്ന്‍ നോക്കാം
താഴെ ഞാന്‍ രണ്ട് ഫോട്ടോസ് കാണിക്കാം.
------------------------------------------------------------------------------------------------------------
------------------------------------------------------------------------------------------------------------
ഇതില്‍ എന്നെക്കൊണ്ട് ആവും വിധം ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തിയത് നോക്കൂ. ഇതെങ്ങനെ ചെയ്യാമെന്നും ഇവിടെ ചെറിയ രീതിയില്‍ പറയാം
മുഖത്തിന്റെ ഭാഗം കട്ട് ചെയ്യാന്‍ വേണ്ടി ഫോട്ടോഷോപ്പില്‍ ഉപയോഗിക്കുന്ന ടൂള്‍ ആണു പെന്‍ ടൂള്‍. ചിത്രം നോക്കൂ.
------------------------------------------------------------------------------------------------------------
------------------------------------------------------------------------------------------------------------
ആദ്യത്തെ ചിത്രത്തില്‍ നിന്നും ഞാന്‍ മുഖത്തിന്റെ ഭാഗം കട്ട് ചെയ്തെടുത്തു. ഇനി അതു രണ്ടാമത്തെ ചിത്രത്തിലേക്ക് ഡ്രാഗ് ചെയ്തിടുക. ചിത്രം നോക്കൂ.
------------------------------------------------------------------------------------------------------------
------------------------------------------------------------------------------------------------------------
ഇനി വേണ്ടത് കട്ട് ചെയ്ത ഭാഗം രണ്ടാമത്തെ ഫോട്ടോയിലേക്ക് ആവശ്യത്തിനനുസരിച്ച് ചെറുതാക്കുകയോ വലുതാക്കുകയോ ചെയ്യാം ഇതിനു Ctrl+T എന്ന ഷോര്‍ട്ട് കീ ഉപയോഗിക്കാം. അപ്പൊ താഴെ ചിത്രത്തില്‍ കാ​‍ണുന്നത് പോലെ ലഭിക്കും.
------------------------------------------------------------------------------------------------------------
------------------------------------------------------------------------------------------------------------
ഇതില്‍ ഓരോ മൂലയിലും കാണുന്ന സ്ക്വയര്‍ ഭാഗത്ത് മൗസ് അമര്‍ത്തിപ്പിടിച്ച് ചെറുതാക്കാം.
ചെറുതാക്കിയ ശേഷം കളര്‍ അഡ്ജസ്റ്റ്മെന്റ് ചെയ്യണം. അതിനു Ctrl+L എന്ന ഷോര്‍ട്ട് കട്ട് ഉപയോഗിക്കാം (മറ്റു പല ഒപ്ഷനുകളും ഉണ്ട്) ചിത്രം ശ്രദ്ധിക്കൂ.
------------------------------------------------------------------------------------------------------------
------------------------------------------------------------------------------------------------------------
മാര്‍ക്ക് ചെയ്തിരിക്കുന്ന ഭാഗത്ത് കാണുന്ന ചെറിയ കുത്തില്‍ ക്ലിക്ക് ചെയ്ത് കളര്‍ അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്.
ഇനി താഴെകാണുന്ന വിധം മറ്റൊരാളായി മാറ്റുവാന്‍ കഴിയും. ഇതുപോലെ ഏതു ഫോട്ടോയും ചെയ്യാന്‍ കഴിയും.
------------------------------------------------------------------------------------------------------------

------------------------------------------------------------------------------------------------------------
പ്രിയ സഹോദരിമാര്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ഫോട്ടോയിലും ചെയ്യാന്‍ കഴിയുമെന്നതില്‍ യാതൊരു സംശയവുമില്ല. ആയത് കൊണ്ട് ഫെയ്സ് ബുക്ക് പോലെയുള്ള ഓപ്പണ്‍ സൈറ്റുകളില്‍ ഇടുന്ന ഫോട്ടോസ് വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക.
ഇല വന്നു മുള്ളില്‍ വീഴുന്നതിനു മുമ്പ് കൊമ്പ് വെട്ടിക്കളയുക. 


തുടര്‍ന്ന് വായിക്കൂ →

ഒരു ജമണ്ടന്‍ ത്രി.ഡി മെയ്ക്കിംഗ് സോഫ്റ്റ്‌വെയര്‍

0 comments


മനോഹരമായ രീതിയില്‍ നിങ്ങളുടെ പേരുകള്‍ മാറ്റിയെടുക്കാം..
വീഡിയോ എഡിറ്റിംഗ് ചെയ്യുന്നവര്‍ക്ക് തുടക്കത്തിലോ അവസാനമോ നിങ്ങളുടെ ബ്രാന്‍ഡ് കാണിക്കാം.. പല വിധ ഉപയോഗങ്ങളും ഉള്ള ഒരു കിടിലന്‍ ത്രി.ഡി സോഫ്റ്റ്‌വെയര്‍

സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്ത ഇന്സ്ടാല്‍ ചെയ്തതിനു ശേഷം

ഇതാണ് സോഫ്റ്റ്‌വെയര്‍ ന്റെ പൂമുഖം

ഇത് ഒരു സാമ്പിള്‍ മോഡല്‍

കൂടുതല്‍ ചിത്രങ്ങള്‍

ഒരു മോഡല്‍ സെലക്ട്‌ ചെയ്ത് അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്‌താല്‍ ടെക്സ്റ്റ്‌ എഡിറ്റ്‌ ചെയ്യാന്‍ ആകും.
1). ഇഷ്ടമുള്ള ഫോണ്ട് സെലക്ട്‌ ചെയ്തു കൊടുക്കാം
2). ഫോണ്ടിന്റെ വലിപ്പം
3). ഷേപ്പ് ന്റെ വിഡ്ത്ത് അഡ്ജസ്റ്റ് ചെയ്യാം
4). ബോള്‍ഡ്. ഇറ്റലിക് തുടങ്ങിയവ ചെയ്യാം

കൂടുതല്‍ മോഡി പിടിപ്പിക്കാന്‍

ഇഷ്ടപ്പെട്ട കളര്‍ സെലക്ട്‌ ചെയ്യാന്‍

വലതു സൈഡില്‍ മാര്‍ക്ക് ചെയ്ത ഭാഗം ശ്രദ്ധിക്കു.. ഒട്ടനവധി ഓപ്ഷനുകള്‍.

5). ഇമേജ് ആയി ചെയ്ത ഫയലിനെ സേവ് ചെയ്യാന്‍.
6). വീഡിയോ രൂപത്തില്‍ ഫയലിനെ സേവ് ചെയ്യാന്‍.
ഇങ്ങനെ കൂടുതല്‍ ഓപ്ഷനുകള്‍ ഇതിനകത്തുണ്ട്.. ചെയ്തു നോക്കൂ..

തുടര്‍ന്ന് വായിക്കൂ →

പാസ്പോര്‍ട്ട് അപ്ലിക്കേഷന്‍ നല്‍കുന്ന വിധം....

23 comments
പാസ്പോര്‍ട്ട് അപേക്ഷകള്‍ ഇപ്പോള്‍ പ്രത്യേക പാസ്പോര്‍ട്ട്‌ സേവ കേന്ദ്രങ്ങള്‍ വഴിയാണ് എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ? ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച് പരിചയമുള്ളവര്‍ ഇപ്പോള്‍ ഏജന്‍സികളെ ഏല്പിച്ചു ബുദ്ധിമുട്ടേണ്ട കാര്യം ഇല്ല.. ഓണ്‍ലൈന്‍ വഴി നമുക്ക് തന്നെ ചെയ്യാവുന്നതെ ഉള്ളു.. എങ്ങനെ ചെയ്യുമെന്ന് ഇവിടെ നമുക്ക് ചര്‍ച്ച ചെയ്യാം.. ഒരു ചെറിയ മാര്‍ഗ്ഗ രീതിയാണ് ഞാന്‍ ഇവിടെ പറഞ്ഞു തരുന്നത്.. കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നത് ഇവിടെ പറഞ്ഞു തരാം..
ഇപ്പോള്‍ 1989 ഫെബ്രുവരിക്ക് ശേഷം ജനിച്ചവര്‍ക്ക് ജനന സര്ട്ടിഫിക്കട്റ്റ് നിര്‍ബന്ധമാണ്‌. ആയത് നിര്‍ബന്ധമായും പഞ്ചായത്ത് ആഫീസില്‍ നിന്നും കൈപ്പറിയിരിക്കണം. (മറ്റു സംശയങ്ങള്‍ ഉണ്ടെങ്കില്‍ മറുപടിയായി ചോദിക്കാവുന്നതാണ്)
Passport Seva Portal സൈറ്റ് വഴിയാണ് നമ്മള്‍ പാസ്പോര്‍ട്ടിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ടത്.

ശേഷം പുതിയ ഒരു യൂസര്‍ ഐടി ക്രിയേറ്റ് ചെയ്യണം. ചിത്രം ശ്രദ്ധിക്കൂ..

ചിത്രത്തില്‍ അടയാളപ്പെടുത്തിയ ഭാഗത്തുള്ള New User- Register ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞാല്‍ ഒരു പുതിയ പേജ് നമുക്ക് ലഭിക്കും

മുകളില്‍ കാണുന്ന രീതിയിലുള്ള ആ പേജ് ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി പൂരിപ്പിച്ച് ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള രജിസ്ടര്‍ ബട്ടണില്‍ പ്രസ് ചെയ്യുക.. നല്‍കുന്ന യുസര്‍ ഐ.ടിയും പാസ്സ്‌വേര്‍ഡ്‌ ഉം കൃത്യമായി ഓര്‍മിച്ചു വെക്കേണ്ടതാണ്.
ശേഷം
Apply for Fresh Passport / Reissue of Passport എന്ന് കാണാം.. താഴെ ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്.. അതില്‍ ക്ലിക്ക് ചെയ്യുക.

ശേഷം
Click here to fill the application form online എന്ന് കാണുന്ന ഓപ്ഷനില്‍ ആണ് ക്ലിക്ക് ചെയ്യേണ്ടത്.. ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.. ചിത്രം ശ്രദ്ധിക്കുക.

ഇനി അടുത്തത് മുതല്‍ ആണ് കൂടുതല്‍ പ്രധാനപ്പെട്ടത്. ഇവിടെ
Applying for *
Type of Application *
Type of Passport Booklet *
 എന്നിങ്ങനെ ഓപ്ഷനുകള്‍ കാണിച്ചിരിക്കുന്നു.. ഇതില്‍
ആദ്യമായി പാസ്സ്പോര്‍ട്ട് എടുക്കുന്ന ആള്‍ Fresh Passport എന്ന ഓപ്ഷനും, പാസ്പോര്‍ട്ട് പുതുക്കാന്‍ ഉള്ള ആള്‍ Re-issue of Passport എന്ന ഓപ്ഷനും ആണ് സെലക്ട്‌ ചെയ്യേണ്ടത്.
Type of Application * എന്ന സ്ഥാനത്ത് Normal & Tatkaal എന്നിങ്ങനെ രണ്ടു ഓപ്ഷനുകള്‍ കാണാം.. സാധാരണ രീതിയില്‍ പ്രത്യേകിച്ച് തിരക്കൊന്നും ഇല്ലാത്ത ആളുകള്‍ Normal ഓപ്ഷന്‍ ഉപയോഗിച്ചാല്‍ മതി. ഇതിനു ആയിരം രൂപ ചാര്‍ജ്ജ് ആണ്..
വളരെ പെട്ടെന്നുള്ള ആവശ്യക്കാര്‍ Tatkaal എന്ന ഓപ്ഷന്‍ ഉപയോഗിച്ച് വേണം പാസ്പോര്‍ട്ട്‌ നു അപേക്ഷ നല്‍കാന്‍. ഇതിനു രണ്ടായിരത്തി അഞ്ചൂറ് രൂപ ചാര്‍ജ്ജ് ആവുകയും, കൂടാതെ സമര്‍പ്പിക്കേണ്ട രേഖകളുടെ എണ്ണത്തിലും മാറ്റം വരുന്നുണ്ട്. അത് പിന്നീട് വിശദമാക്കാം.
Type of Passport Booklet * പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു. ശേഷം Next ബട്ടന്‍ പ്രസ് ചെയ്യുക. ചിത്രം താഴെ നല്‍കിയിരിക്കുന്നു

ഇനി അടുത്തതായി പാസ്പോര്‍ട്ട്‌ എടുക്കുന്ന ആളുടെ പേര് വിവരങ്ങള്‍ ആണ് പൂരിപ്പിക്കെണ്ടത്. അത് ശ്രദ്ധിച്ചു പൂരിപ്പിക്കല്‍ നിങ്ങളുടെ സ്വയം ഉത്തരവാദിത്വത്തില്‍ പെട്ട ഒന്നാണ്. അതിനു പ്രത്യേകിച്ച് ക്ലാസ് എടുക്കുന്നില്ല. താഴെ ഒരു സ്ക്രീന്‍ ഷോട്ട് നല്‍കുന്നു

ഇനി കണ്ട ഫോണ പൂരിപ്പിച്ചു കഴിഞ്ഞാല്‍ ഫോമിന്റെ അവസാനം Save My Details എന്ന ഒരു ബട്ടന്‍ ഉണ്ട്. താഴെ ചിത്രം നോക്കു

ഇത് ഇതിന്റെ അവസാനം വരെ കാണാം പൂരിപ്പിച്ചു കഴിഞ്ഞിട്ടു Save My Details ക്ലിക്ക് ചെയ്യുക. പിന്നീട് Next ബട്ടന്‍ പ്രസ് ചെയ്യുക. മുകളില്‍ ചിത്രം ശ്രദ്ധിക്കുക..
അടുത്തത് കുടുംബ വിവരങ്ങള്‍ നല്‍കുന്നതിനാണ് ഫോറം വരുന്നത്. അതും വളരെ കൃത്യമായി നല്‍കുക.. ചിത്രം താഴെ നല്‍കുന്നു .. മുകളില്‍ പറഞ്ഞ രീതികള്‍ പിന്തുടരുക.

അടുത്തത് ഇപ്പോഴത്തെ അഡ്രസ്‌ നല്‍കുന്നതിനാണ്. അതും വളരെ കൃത്യമായി നല്‍കുക. അഡ്രസ്‌ല്‍ മാറ്റമുണ്ടെങ്കില്‍ നല്‍കുന്നതിനും അവിടെ ഓപ്ഷന്‍ ഉണ്ട്. ചിത്രം താഴെ കൊടുക്കുന്നു.

അടുത്തത് Emergency Contact നു വേണ്ടി ഉള്ളതാണ്.. അവിടെ നിങ്ങളുടെ പേരും അഡ്രസ്സും ഫോണ്‍ നമ്പരും നല്‍കുക. ചിത്രം താഴെ കൊടുക്കുന്നു.

ഇനി വേണ്ടത് രണ്ടു Reference ആണ് .. നിങ്ങളുടെ അടുത്തുള്ള രണ്ട ആളുകളുടെ പേരുവിവരം നിങ്ങള്‍ അവിടെ എന്റര്‍ ചെയ്തു കൊടുക്കുക. പോലീസ് വേരിഫികഷന്‍ സമയത്ത് അവര്‍ ഈ നമ്പര്‍ വഴിയാകും അന്വേഷണം നടത്തുന്നത്.
ഫോണ്‍ നമ്പര്‍ കൊടുക്കാന്‍ മറക്കരുത്. ചിത്രം താഴെ

അടുത്തത് പാസ്സ്പോര്‍ട്ട് പുതുക്കുന്നവര്‍ക്ക് ഉള്ളതാണ്.. പഴയ പാസ്പോര്‍ട്ട് ന്റെ വിവരങ്ങള്‍ അവിടെ നല്‍കാനുള്ള കോളങ്ങള്‍ ഉണ്ട്. പുതുക്കുന്നവര്‍ അത് കൃത്യമായി പൂരിപ്പിക്കുക. ചിത്രം താഴെ നല്‍കിയിരിക്കുന്നു.

അടുത്തത് yes or No ഓപ്ഷന്‍സ് ആണ് , വളരെ വ്യക്തമായി വായിച്ചു നോക്കി Yes അല്ലെങ്കില്‍ No ടിക്ക് ചെയ്യുക.. Next ബട്ടന്‍ പ്രസ് ചെയ്യുക. ചിത്രം താഴെ ഉണ്ട്.

ഇനിയുള്ളത് Self Declaration ആണ്.. അത് എഗ്രി ചെയ്തു നിങ്ങളുടെ സ്ഥലം Place എന്ന കോളത്തില്‍ ടൈപ്പ് ചെയ്തു കൊടുത്ത് Submit Form എന്ന ബട്ടണില്‍ പ്രസ് ചെയുക.. ചിത്രം താഴെ നല്‍കുന്നു.

ചെയ്തത് എല്ലാം ശരിയാണെങ്കില്‍
Your application form has been submitted successfully. എന്ന മെസ്സേജ് പച്ച കളറില്‍ നിങ്ങളുടെ കണ്‍ മുന്നില്‍ ഉണ്ടാകും.

ഇനി വേണ്ടത് പാസ്പോര്‍ട്ട് സേവ കേന്ദ്രത്തില്‍ നമുക്ക് സര്‍ട്ടിഫിക്കറ്റ് വെരിഫികേഷന് പോകാനുള്ള സമയവും തിയ്യതിയും ആണ്. അതിനായി View Saved/Submitted Applications എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.. ചിത്രം താഴെ ഉണ്ട്. ശ്രദ്ധിക്കുക..

ഇപ്പോള്‍ നിങ്ങളുടെ പേര് അവിടെ കാണാം. അതില്‍ Select എന്ന ഭാഗത്ത് താഴെ കാണുന്ന ഓപ്ഷന്‍ ബട്ടണില്‍ പ്രസ് ചെയ്യുക.. എന്നിട്ട് Manage Appointment എന്ന് കാണുന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.. രണ്ടു കാര്യങ്ങളും ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.. ചിത്രം താഴെ.

ശേഷം Create Appointment Date എന്ന ഒരു ബട്ടന്‍ കാണാം.. അതില്‍ ക്ലിക്ക് ചെയ്യുക.. ചിത്രത്തില്‍ നോക്ക്.. ചിത്രം താഴെ

അവിടെ PSK Location* എന്ന സ്ഥാനത് നിങ്ങളുടെ അടുത്തുള്ള സ്ഥലം സെലക്ട്‌ ചെയ്യുക.. ശേഷം Enter characters displayed* എന്നത് നല്‍കിയിട്ടുള്ള കോളത്തില്‍ കൃത്യമായി എന്റര്‍ ചെയ്തു കൊടുക്കുക.. ശേഷം Show Available slot പ്രസ് ചെയ്യുക.. ചിത്രം നോക്ക്..

ഇപ്പൊ ഉണ്ടങ്കില്‍ നിറച്ചും Appointment Date ഉം, സമയവും കാണിക്കും.. അതില്‍ നിങ്ങള്‍ക്ക് എത്തിപ്പെടാന്‍ പറ്റുന്ന സമയം നോക്കി അതില്‍ ക്ലിക്ക് ചെയ്യുക.. വരുന്ന രീതി ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്. ചിത്രം താഴെ.

ഇനി താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ ഒരു ഓപ്ഷന്‍ കൂടി വരും.. ചിത്രം നോക്ക്.. characters അടിച്ചു കൊടുത്തിട്ട് Book Appoinment ക്ലിക്ക് ചെയ്യുക..
ഇനി നിങ്ങള്‍ക്ക് അപ്ലിക്കേഷന്‍ ഫോം പ്രിന്റ്‌ ചെയ്യാനുള്ള ഓപ്ഷന്‍ വരും.. അതില്‍ നിങ്ങള്‍ക്ക് പോകാനുള്ള സമയവും തിയ്യതിയും കാണാം.. ചിത്രം നൊക്കൂ

അത് പ്രിന്റ്‌ എടുത്തു വേണം സേവ കേന്ദ്രത്തില്‍ പോകാന്‍.. ആവശ്യമുള്ള രേഖകള്‍ കരുതണം..
രേഖകള്‍ ഏതൊക്കെയാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ല..
സാധാരണ രീതിയില്‍ ആണെങ്കില്‍ എസ്.എസ്.എല്‍.സി ബുക്കും ഐ.ടെന്റിടി കാര്‍ഡും മതിയാവുന്നതാണ്..
നിങ്ങളുടെ വിവരങ്ങള്‍ അറിഞ്ഞാല്‍ വേണ്ടുന്ന ഡോകുമെന്റ്സ് എന്തൊക്കെ ആണെന്ന് പറഞ്ഞു തരാം ..
തുടര്‍ന്ന് വായിക്കൂ →

നിങ്ങളുടെ വാഹനം ആരുടെ പേരില്‍ ആണ് എന്നറിയാന്‍....

8 comments
ഉപയോഗിച്ച വാഹനം വാങ്ങുന്നവര്‍ക്കും, അപകടം വരുത്തി വെച്ചു നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെയും മറ്റും ഉടമകളെ കണ്ടുപിടിക്കുന്നതിനായും ഉപയോഗപ്പെടുത്താവുന്ന ഒരു സൂത്രമാണ് ഞാന്‍ ഇവിടെ വിശദീകരിക്കുന്നത്.. ചില സമയങ്ങളില്‍ ഇത് പ്രയോച്ചനപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല..
വാഹനത്തിന്റെ Details കണ്ടെത്തുന്നതിനായി Kerala Motor Vehicle Department ന്റെ സൈറ്റ് ആണ് നാം ഉപയോഗിക്കുന്നത്.. ആയതിനാല്‍ തന്നെ കേരളത്തില്‍ രജിസ്ടര്‍ ചെയ്ത വാഹനങ്ങളുടെ വിവരണം മാത്രമാണ് ഇവിടെ ലഭ്യമാവുകയുള്ളൂ..

സൈറ്റ് ഓപ്പണ്‍ ആയി വന്നാല്‍ അതിന്റെ ഇടതു വശത്തായി Vehicle Details എന്ന് കാണാം.. അതില്‍ ക്ലിക്ക് ചെയ്യുക.. താഴെ ചിത്രത്തില്‍ (ഭാഗം 1 ) കാണിച്ചിരിക്കുന്നു

ശേഷം വരുന്ന വിന്‍ഡോയില്‍ Enter Reg Number , Enter Chassis Number , Enter the charactres* എന്നിങ്ങനെ മൂന്നു കോളങ്ങള്‍ കാണാം .. താഴെ ചിത്രത്തില്‍ 2,3,4 എന്നിങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നു. ചിത്രം ശ്രദ്ധിക്കുക..



ഇവിടെ Enter Reg Number (അടയാളം 2 ) കാണിച്ചിരിക്കുന്ന കോളത്തില്‍ വാഹനത്തിന്റെ രെജിസ്ടര്‍ നമ്പര്‍ എന്റര്‍ ചെയ്യുക.. ഉദാ:Eg: KL-01-AA-7889 ഇതേ രീതില്‍ തന്നെ എന്റര്‍ ചെയ്യണം.
ശേഷം Enter the charactres* (അടയാളം 3 ) എന്ന സ്ഥാനത്ത് അതിന്റെ തൊട്ടു താഴെ നല്‍കിയിരിക്കുന്ന charactres ശരിയായി എന്റര്‍ ചെയ്യുക.
ശേഷം Go (അടയാളം 4 ) എന്ന ബട്ടന്‍ പ്രസ് ചെയ്യുക.. അപ്പോള്‍ നിങ്ങള്‍ക്ക് ഓണറുടെ പേരും, വാഹന സംബന്ധമായ മറ്റു വിവരങ്ങളും കാണാം.. ചിത്രം നോക്കുക.



ഇനി ഓണര്‍ ടെ അഡ്രസ്സും കൂടി നിങ്ങള്‍ക്ക് കാണണമെങ്കില്‍ വാഹനത്തിന്റെ Chassis Number ആവശ്യമാണ്‌. അത് വണ്ടിയുടെ ആര്‍.സി ബുക്കില്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് ലഭിക്കും.. (അപകടം വരുത്തിവെച്ചു പോകുന്നതിന്റെ ആര്‍.സി കിട്ടാന്‍ എന്റെ കയ്യില്‍ ഒരു വഴിയുമില്ല.) Chassis Number ന്റെ അവസാനത്തെ അഞ്ചക്ക നമ്പര്‍ മാത്രമേ ആവശ്യമുള്ളു..
Chassis നമ്പര്‍ താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന അടയാളം 5 ല്‍ ടൈപ്പ് ചെയ്തു കൊടുക്കുക..


ഇപ്പോള്‍ നിങ്ങള്‍ക്ക് വാഹന ഉടമയുടെ മുഴുവന്‍ വിവരങ്ങളും ലഭിക്കുന്നതാണ്.
തുടര്‍ന്ന് വായിക്കൂ →